ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ. 4-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍പ്രീത് സിങ് ഹാട്രിക് നേടി. 4, 47, 59 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍ പ്രീതിന്റെ ഹാട്രിക്. മൂന്നു ഗോളുകളും പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജന്ത് സിങ് പത്താം മിനിറ്റില്‍ ഫീല്‍ഡ് ഗോളും നേടി.

നേരത്തെ ഒമാനെ 11-0 എന്ന നിലയിലും പാക്കിസ്ഥാനെ 3-1 എന്ന നിലയിലും ജപ്പാനെ 9-0 എന്ന നിലയിലും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മലേഷ്യയുമായി ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

Top