ബൈസൈക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളീഡേ എന്നീ ബോക്സ് ഓഫീസ് കീഴടക്കിയ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് -ആസിഫ് അലി കൂട്ടുകെട്ടില്‍ നിന്ന് പുറത്തു വരാന്‍ പോകുന്ന മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റു പോയി കഴിഞ്ഞതായി നിര്‍മ്മാതാവ് എ കെ സുനില്‍ അറിയിച്ചു.
ആസിഫ് അലിയുടെ കരിയറില്‍ ആദ്യമായി ആണ് റിലീസിന് മുന്‍പേ തന്നെ ഇത്ര വലിയ തുകക്ക് ഒരു ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റു പോകുന്നത്. വേള്‍ഡ് വൈഡ് ഫിലിംസും പ്ളേ ഫിലിംസ് ഓസ്ട്രേലിയയുമാണ് ഈ ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം നേടിയെടുത്തിരിക്കുന്നതു.
ഒരു വമ്പന്‍ വിജയം മുന്നില്‍ കണ്ടു തന്നെയാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറില്‍ ആണ് സുനില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പം ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കര്‍, സിദ്ദിഖ് , അജു വര്‍ഗീസ്, അലെന്‍സിയര്‍, ശാന്തി കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പ്രിന്‍സ് ജോര്‍ജ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് റെനഡിവേ ആണ്.