മായാനദി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രം ഹിറ്റ് തീര്‍ത്തിരുന്നെങ്കിലും അധികം അവസരങ്ങള്‍ തേടി എത്തിയില്ലെന്ന് തുറന്നു പറയുകയാണ് താരം. ആദ്യ ചിത്രം വന്‍ വിജയമായാല്‍ കൈ നിറയേ അവസരമായിരിക്കും എന്നാണു എല്ലാവരുടെയും ചിന്തയെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അത് സത്യമല്ലായിരുന്നെന്നുമാണ് ഐശ്വര്യ പറയുന്നത്.
ആദ്യ ചിത്രത്തിന് ശേഷം ഒന്നോ രണ്ടോ സിനിമകളില്‍ നിന്ന് മാത്രമാണ് ക്ഷണം വന്നതെന്നും ഐശ്വര്യ പറഞ്ഞു. അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന വരത്തന്‍ ആണ് ഐശ്വര്യയുടെ പുതിയ ചിത്രം. ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിലും ഐശ്വര്യയാണ് നായിക.