താരങ്ങളെതിരായതോടെ ദിലീപിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ മലക്കം മറിഞ്ഞ് ആസിഫ് അലി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെയുള്ള പരാമര്‍ശങ്ങള്‍ തിരുത്തി നടന്‍ ആസിഫ് അലി.

ദിലീപിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണെന്ന് ആസിഫ് അലി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നേരത്തെ, ദിലീപിനെ പോലുള്ള ഒരു താരത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പുറത്തിറങ്ങിയാല്‍ ഇനി ഒരുമിച്ച്‌ അഭിനയിച്ചേക്കില്ലെന്നും ആസിഫ് അലി പറഞ്ഞിരുന്നു.

ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയെന്നാണ് അദ്ദേഹം ചോദിച്ചത്.ദിലീപുമായി മാനിസികമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെതിരെ നടപടി വേണമെന്നും, അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ആസിഫ് അലി ശക്തമായി രംഗത്ത് വന്നിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Top