ആസിഫ് അലി–ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്.
ആന്റണി വർഗീസ്, നിമിഷ സജയൻ , റെബ മോണിക്ക എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. നീണ്ട താരനിര ഇല്ലാത്ത ചിത്രത്തിൽ ആറോ ഏഴോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും കഥ സഞ്ചരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ബോബി–സഞ്ജയുടെ കഥയ്ക്ക് ജിസ് ജോയ് തന്നെ തിരക്കഥ എഴുതുന്നു. സെൻട്രൽ പിക്ചേർസ് ആണ് നിർമാണം.