അസ്കർ അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.
നവാഗതനായ അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.
പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്.
അദിതി രവിയും, പാർവ്വതി അരുണുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണി ബീ 2.5 ആണ് അസ്കർ അലി നായകനായ ആദ്യ ചിത്രം.
അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡ്രീംസ് സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ്.