aslam murder; chennithala statement

chennithala

കൊല്ലം: നാദാപുരത്ത് പാര്‍ട്ടി കോടതിയുടെ വിധി സിപിഐഎം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ കാടത്തമാണ് നാദാപുരത്ത് കണ്ടത്.

പൊലീസ് നിഷ്‌ക്രിയത്വമാണ് കൊലപാതകത്തിന് കാരണം. കേരളം ഗുണ്ടകളുടെ കേന്ദ്രമാകുന്നവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നാദാപുരത്തെ കൊലപാതകം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയെന്നത് നാദാപുരത്തെ പ്രവര്‍ത്തകര്‍ പാലിച്ചുവെന്നും ഉമ്മര്‍ചാണ്ടി പറഞ്ഞു.

ഇതിനിടെ നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തിന് പിന്നില്‍ ആറംഗ സംഘമെന്ന് പോലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ട അസ്ലമിന്റെ ശരീരത്തില്‍ 67 മുറിവുകള്‍ ഉണ്ടായതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top