വിധിയെ തോൽപ്പിച്ച് അവൾ ഡോക്ടറായി . . ഉമ്മൻ ചാണ്ടിയുടെ ആ നല്ല മനസ്സ് മറക്കില്ലന്ന്

കണ്ണൂര്‍: സാക്ഷാല്‍ ‘കാലനു’പോലും കരുണ തോന്നി ജീവിതം തിരിച്ചു നല്‍കിയ പെണ്‍കുട്ടി ഇനി ഡോക്ടര്‍ . .

2000 സപ്തംബര്‍ 27 ന് നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ദിനത്തില്‍ സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസുകാരി അസ്‌നയാണ് വിധിയുടെ ക്രൂരതയോട് പൊരുതി ഇപ്പോള്‍ ഡോക്ടര്‍ പട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

Asna

വീടിന് സമീപത്തെ വിദ്യാലയമായിരുന്നു പോളിംഗ് സ്റ്റേഷന്‍. അവിടെയുണ്ടായ ആക്രമത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ബോംബേറിലാണ് സമീപത്തുണ്ടായിരുന്ന അസ്‌നക്ക് മാരകമായ പരിക്കേറ്റിരുന്നത്.

ആശുപത്രിയിലെത്തിച്ച കുട്ടിയുടെ വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അസ്‌ന.

തനിക്ക ജീവിതം തിരിച്ചുനല്‍കിയ വൈദ്യശാസ്ത്രത്തിനു മുന്നില്‍ ഒരു വിദ്യാര്‍ത്ഥിയായി എത്തിയ അസ്‌നക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2013 ല്‍ പ്രവേശനം ലഭിച്ചപ്പോള്‍ മുകള്‍ നിലയില്‍ കയറാന്‍ പ്രത്യേക ലിഫ്റ്റ് തന്നെ അന്ന് മുഖ്യമന്ത്രിയയിരുന്ന ഉമ്മന്‍ ചാണ്ടി ഇടപെട്ട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.

Asna

ഇപ്പോള്‍ ഡോക്ടറായി പഠിച്ച് ഇറങ്ങുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും തനിക്ക് ലാപ്‌ടോപ്പ് സമ്മാനമായി നല്‍കിയ അന്നത്തെ കൃഷിമന്ത്രിയോടും അസ്‌ന നന്ദി രേഖപ്പെടുത്തുകയാണ്.

എം.ബി.ബി.എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയമാണ് വിധിയോട് പടവെട്ടി ഈ മിടുക്കി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

Top