മലിനജല ശുദ്ധീകരണ സ്റ്റേഷന്‍ പൂര്‍ത്തിയായതായി ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍

ദോഹ: നൂതന സാങ്കേതികവിദ്യയില്‍ മലിനജല ശുദ്ധീകരണ സ്റ്റേഷന്‍ പൂര്‍ത്തിയായതായി ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍. (എ.ഇസെഡ്.എഫ്.)

രാജ്യത്ത് ആദ്യമായിട്ടാണ് മലിനജലം ശുദ്ധീകരിക്കുവാനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

ഓരോ ദിവസവും ശരാശരി 27,500 ഘനമീറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷി ഈ സ്‌റ്റേഷനുള്ളതിനാല്‍ ഇത് വഴി രാജ്യത്തിന്‌ ജലവിതരണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനും സാധിക്കും

ഒക്ടോബര്‍ ആദ്യത്തോടെ സ്റ്റേഷന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ആസ്പയര്‍ സോണിലെ പ്രതിദിന ജല ആവശ്യങ്ങള്‍ നിറവേറ്റുവാനും പര്യാപ്തമാണ് പുതിയ സ്റ്റേഷന്‍.

വെള്ളത്തില്‍ നിന്ന് തന്മാത്രകളെ ഒന്നിലധികം ഘട്ടങ്ങളിലൂടെ ഫില്‍ട്ടര്‍ ചെയ്യുന്ന പരിസ്ഥിതി സൗഹൃദ ശുദ്ധീകരണ സാങ്കേതിക വിദ്യയാണ് ഇവിടുള്ളത്.

നിരവധി വികസിത രാജ്യങ്ങളില്‍ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മലിനജലം ശുദ്ധീകരിക്കുന്നത്.

അന്താരാഷ്ട്ര വിദഗ്ധരുമായി സഹകരിച്ച് സമഗ്ര പരിശോധനയും അന്വേഷണവും നടത്തിയ ശേഷം പരിസ്ഥിതി മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

Top