ബിജെപി വീണ്ടും ഭരണത്തില്‍ എത്തിയതില്‍ മുസ്ലീങ്ങള്‍ ഭയക്കേണ്ട: അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ബിജെപി വീണ്ടും എത്തിയതില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്‍തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു.

ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിചേര്‍ത്തു.മോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് പള്ളികള്‍ സന്ദര്‍ശിക്കാം.മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്ലീങ്ങള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം. അദ്ദേഹം പറഞ്ഞു.

മുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് അത്രവലിയ കാര്യമായി കണക്കാക്കേണ്ടതില്ല. കാരണം ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ബി.ജെ.പിയുടെ മുന്നൂറ് സീറ്റുകളൊന്നും നമ്മുടെ അവകാശങ്ങളെ എടുത്തുകളയുന്നില്ല. ഒവൈസി പറഞ്ഞു.

Top