അസം ബോട്ടപകടം; ഒരു മരണം, 87 പേരെ രക്ഷപ്പെടുത്തി

ഗുവാഹത്തി: അസമില്‍ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ 87 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു. മുപ്പതു വയസുകാരിയാണ് മരിച്ചത്. കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബോട്ടും സര്‍ക്കാര്‍ ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ദുരന്തത്തെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മാജുലിയിലേക്കുള്ള ഒറ്റ എഞ്ചിന്‍ സ്വകാര്യ ബോട്ടുകള്‍ നിരോധിച്ചു. അതേസമയം മറൈന്‍ എഞ്ചിന്‍ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

 

Top