ന്യൂഡല്‍ഹി : അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിഷേധം ശക്തമായതോടെ ഒരു തവണ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പൗരത്വ രജിസ്‌ട്രേഷന്‍ രാജീവ് ഗാന്ധിയുടെ ആശയമാണെന്നും ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് ആര്‍ജവമില്ലായിരുന്നും അമിത്ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.