ദിസ്പുര്‍: കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തിലകപ്പെട്ട അസമിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അമിത്ഷാ നിര്‍ദ്ദേശം നല്‍കി.
അമിത് ഷാ അസം മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ദുരന്തനിവാരണസേനയെ അയക്കുമെന്ന് ഉറപ്പ് നല്‍കി. 73 അംഗം സംഘത്തെ ഇതിനായി പുതിയതായി നിയോഗിക്കും. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 750 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനത്തെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയം രൂക്ഷമാക്കിയത്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. പ്രളയത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചതായാണ് വിവരം.