ന്യൂഡല്‍ഹി:ആസമില്‍ പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ആസാമിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തിര സഹായങ്ങള്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.നാല് എംപിമാരാണ് പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദിത്വപരമായാണ് ഇടപെടുന്നതെന്നും കോടികളുടെ നാശനഷ്ടമുണ്ടെന്നും കൂടുതല്‍ കേന്ദ്രസഹായം ഉടന്‍ അനുവദിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 33 ജില്ലകളില്‍ 28 എണ്ണവും പ്രളയദുരിതത്തിലാണ്. 11 പേരാണ് ഇതുവരെ പ്രളയത്തില്‍പ്പെട്ട് മരണമടഞ്ഞത്.