ഗുവാഹാട്ടി: അസ്സമില്‍ കടുത്ത മഴയിലും പ്രളയത്തിലും മരണം 81 ആയി. പ്രളയത്തില്‍ ബാര്‍പെട്ട ജില്ലയില്‍ ശനിയാഴ്ച ഒരാള്‍ക്കൂടി മരിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ സോണിപുര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രളയം ബാധിച്ച സംസ്ഥാനത്തെ 17 ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് അസ്സംദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Assam: People stranded in flood-affected areas in Nalbari being rescued. pic.twitter.com/TnKA6Z1MOf
— ANI (@ANI) July 27, 2019
ബക്സ, നല്‍ബാരി, ബാര്‍പെട്ട, ചിരാങ് തുടങ്ങിയ പ്രളയബാധിത ജില്ലകളിലെല്ലാം കൂടി 615 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 99,659 പേരാണ് ഇവിടെ കഴിയുന്നത്. സംസ്ഥാനത്തെ 1,716 ഗ്രാമങ്ങളെയും 21,68,134 ജനങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.