ഭോപ്പാല്‍: ആസാമിലെ തേസ്പൂരില്‍ വച്ച് വ്യോമസേനയുടെ വിമാനം കാണാതായി. സേനയുടെ സുഖോയ്-30 വിഭാഗത്തില്‍പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്.
വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണുള്ളത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നപ്പോള്‍ വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വ്യോമസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പതിവ് പരിശീലനത്തിനിടെയാണ് വിമാനം കാണാതായത്. വിമാനം തകര്‍ന്നുവീണതാവാമെന്ന് എയര്‍ഫോഴ്‌സ് അധികൃതര്‍ സംശയിക്കുന്നുണ്ടെങ്കിലും ചൈനീസ് സേന വെടിവെച്ചിടാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
വ്യോമസേനയ്ക്ക് 240 സുഖോയ് -30എംകെഐ വിമാനങ്ങളാണുള്ളത്. ഇതില്‍ ഏഴെണ്ണം ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു. എട്ടാമത്തെ വിമാനമാണ് ഇപ്പോള്‍ കാണാതാവുന്നത്.