ദിഫു: ആറ് കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്‌സ് (കെ.പി.എല്‍.ടി) ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
കര്‍ബി ആംഗ്‌ലോംഗ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് ബാനിപഥര്‍ മേഖലയില്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ കെ.പി.എല്‍.ടിയുടെ ഉന്നത നേതാക്കളാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പരിക്കേറ്റ് സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു എസ്.എല്‍.ആര്‍ റൈഫിള്‍, ഒരു ഇന്‍സാസ് റൈഫിള്‍, മൂന്ന് പിസ്റ്റളുകള്‍, രണ്ട് ഗ്രനേഡുകള്‍ എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തു.
കര്‍ബി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ (കെ.എന്‍.എല്‍.എഫ്) നിന്ന് തെറ്റിപ്പിരിഞ്ഞവരാണ് 2010-11ല്‍ കെ.പി.എല്‍.ടിക്ക് രൂപം നല്‍കിയത്. ബൊകാജന്‍ മേഖലയില്‍ സജീവമായ കെ.എന്‍.എല്‍.എഫ് സര്‍ക്കാരുമായി വെടിനിര്‍ത്തലിന് ധാരണയിലെത്തിയിരുന്നു.