ന്യൂഡല്‍ഹി: അസം-മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അസം പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അറിയിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു.
മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങള്‍ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്‌ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.