അസം ജനത ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ എന്റെ സഹോദരീ സഹോദരന്മാരാണ്; മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യ സഭയിലും പാസാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് ബന്ദും അക്രമവും തുടരുകയാണ്. ഈ സാഹചര്യം മുന്‍ നിര്‍ത്തി പൗരന്മാര്‍ക്ക് ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി

”പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെന്നു കരുതി നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ലെന്ന് അസമിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ അവകാശങ്ങള്‍ ആര്‍ക്കും അപഹരിക്കാനാവില്ല, അതുല്യമായ സ്വത്വവും മനോഹരമായ സംസ്‌കാരവും തുടരുക തന്നെ ചെയ്യും. അത് തഴച്ചുവളരും’ മോദി ട്വീറ്റ് ചെയ്തു.

Top