അസം പൗരത്വ രജിസ്ട്രേഷന്‍ ; ലോകത്തിലെ അഭയാര്‍ത്ഥി തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാകില്ലെന്ന്

ന്യൂഡല്‍ഹി : അസമിലെ പൗരത്വ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. അസമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്റെ അന്തിമ കരട് പട്ടികയില്‍ ലക്ഷ കണക്കിന് ആളുകള്‍ തെറ്റായി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയെ ലോകത്തിലെ കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കി മാറ്റാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പൗരത്വ രജിസ്ട്രേഷന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ജൂലായ് 31-നകം പട്ടിക പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി നേരത്തെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അസം സര്‍ക്കാരും സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Top