ന്യൂഡല്‍ഹി: അസമില്‍ പുറത്ത് വിട്ട ദേശീയ പൗരത്വ പട്ടിക വിവാദമായ സാഹചര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അര്‍ഹരായവരെ ഉള്‍പ്പെടുത്താനായി കേന്ദ്രം ശ്രദ്ധയോടെ വേണം വിഷയത്തില്‍ ഇടപെടാനെന്ന് കോണ്‍ഗ്രസ്സ് പറയുമ്പോള്‍ പൗരന്മാരെ ഉള്‍പ്പെടുത്താതെ തയ്യാറാക്കിയ കരട് പട്ടിക പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. അതിനിടെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കെതിരെ നിലവില്‍ ബലപ്രയോഗമോ മറ്റു നടപടികളോ കൈക്കൊള്ളാന്‍ പാടില്ലെന്ന് സുപ്രീം കോടതിയും അറിയിച്ചു. അന്തിമ പട്ടിക തയ്യാറാകുന്നതു വരെ യാതൊരു നടപടിയും കൈക്കൊള്ളരുതെന്നാണ് സുപ്രീം കോടതി ജഡ്ജി രഞ്ജന്‍ ഗഗോയ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.