പൗരത്വ രജിസ്റ്റര്‍; ഉള്‍പ്പെടാത്തവര്‍ക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് രാജ്‌നാഥ് സിംഗ്

rajnath-singh

ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ, പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കില്ലെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

40 ലക്ഷം ആളുകളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തത്. 1951 നു ശേഷം ആദ്യമായി പരിഷ്‌ക്കരിച്ച NRC യുടെ കരട് പട്ടികയിലാണ് ഇത്രയധികം ആളുകള്‍ ഉള്‍പ്പെടാത്തത്.

അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൗരത്വം തെളിയിച്ചു കഴിഞ്ഞു.
പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക. അതേസമയം ഇന്ന് പുറത്തിറങ്ങുന്ന പട്ടികയില്‍ ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കുമെന്നാണ് സൂചന.

Top