ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി

ഗോലാഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ആസാമിലെ ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഗോലാഘട്ടില്‍ 59 പേരും ജോര്‍ഹട്ടില്‍ 43 പേരുമാണ് മരിച്ചത്. മരിച്ചവരില്‍ നിരവധി സ്ത്രീകളുമുണ്ട്. 350 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും പോലീസ് അറിയിച്ചു.

സല്‍മിറ ടീ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് മന്ത്രി പരമാല്‍ സുകല്‍ബാദി നാലംഗ സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു.

Top