പാലക്കാട്: പാലക്കാട് എണ്‍പതുകാരിയ്ക്ക് നേരെ മരുമകളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പരിയാരത്ത് സരോജിനി എന്ന വൃദ്ധയ്ക്കാണ് മര്‍ദ്ദനമേറ്റത്. വൃദ്ധയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്.
80കാരിയുടെ മുഖത്തും കാലിലും മരുമകള്‍ ചെരുപ്പുകൊണ്ടടിക്കുന്നതും കാല് കൊണ്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകന്‍ ഭാസ്‌കരന്റെ പേരില്‍ എഴുതിനല്‍കിയിരുന്നു. ഇതിന് ശേഷമാണ് മരുമകള്‍ ക്രൂരത ആരംഭിച്ചത്.