Assaulted, not just ‘jostled’: Here’s what Kanhaiya Kumar’s medical report says

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് പട്യാല ഹൗസ് കോടതി വളപ്പില്‍ വച്ച് മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്.

ഇടതു കാലിനും മൂക്കിന്റെ മുകള്‍ ഭാഗത്തും മര്‍ദനമേറ്റതിന്റെ മുറിവുകളുണ്ട്. മര്‍ദനമേറ്റതിന്റെ പിന്നാലെയാണ് മെഡിക്കല്‍ സംഘം കനയ്യ കുമാറിനെ പരിശോധിച്ചത്.

പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കനയ്യ കുമാറിന് നേരെ ഒരു സംഘം അഭിഭാഷകരുടെ ആക്രമണമുണ്ടായത്.

കനയ്യ കുമാറിനെ മൂന്നാം നമ്പര്‍ ഗേറ്റ് വഴി പൊലീസ് അകത്തു കയറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ കൂട്ടത്തോടെ വളഞ്ഞു. കാലിലും ശരീരത്തിലും ചവിട്ടേറ്റു. ഷൂ തെറിക്കുകയും ചെയ്തു.

അതേസമയം, പൊലീസുകാരുടെ ഗൂഢാലോചനയാണ് പട്യാല ഹൗസ് കോടതിയിലെ സംഭവങ്ങള്‍ക്കു പിന്നിലെന്ന് പ്രത്യേക അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.

കോടതിയില്‍ പ്രവേശിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നവര്‍ അവിടെ എത്തിയതായി കണ്ണില്‍പ്പെട്ടിരുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് യാതൊന്നും ചെയ്തില്ല. അത് ഗൂഢാലോചനയല്ലെങ്കില്‍ മറ്റെന്താണെന്ന് തനിക്കറിയില്ലെന്നും ധവാന്‍ പറഞ്ഞു.

താന്‍ തെറ്റുകാരനല്ലെന്നും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് അഭിഭാഷകരല്ല ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണെന്നും ചൗഹാന്‍ പറഞ്ഞു.

Top