കൊച്ചി: കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂടിചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. തിരുവനന്തപുരം സ്വദേശി അരുണ്‍ രാജാണ് ഹര്‍ജിക്കാരന്‍.
സിപിഎം സംസ്ഥാന സമ്മേളനം വരുന്നതു കൂടി കണക്കിലെടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ലധികം പേര്‍ കൂടിച്ചേരുന്നത് അനുവദിക്കരുതെന്നാണ് ആവശ്യം. കാസര്‍കോട് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തു മൊത്തമായി നടപ്പിലാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.