കൂത്തുപറമ്പ്: കേരളത്തിന്റെ ജനാധിപത്യമതേതര സംരക്ഷണത്തിനായി യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് ദേശീയാധ്യക്ഷനുമായ നിതീഷ് കുമാര്‍.
കണ്ണൂര്‍ കൂത്തൂപറമ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.പി. മോഹനനുവേണ്ടിയുള്ള പ്രചാരണപരിപാടയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പി.യുടെ വളര്‍ച്ച ആശങ്കാജനകമാണ്. അവര്‍ക്കുണ്ടായ വോട്ട് വര്‍ധനയെ സൂക്ഷിക്കണം. കേരളം ഒരു മതേതര സമൂഹമാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ വളര്‍ച്ച തടയേണ്ടത് അത്യാവശ്യമാണ്, നിതീഷ് പറഞ്ഞു.