കോഴിക്കോട്/ കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ കേരളം ആവേശത്തില്‍. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികളും അണികളും. അവസാനവട്ട പ്രചാരണം ആവേശത്തിലാക്കാനുള്ള നീക്കത്തിലാണ് ഇടത്-വലത്-എന്‍.ഡി.എ. മുന്നണികള്‍.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴിക്കോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും റോഡ് ഷോകളില്‍ പങ്കെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒന്നേകാല്‍ മണിക്കൂറോളം വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്. പെരളശ്ശേരിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.
കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കോഴിക്കോട്ട് റോഡ് ഷോയില്‍ പങ്കെടുത്തു. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ റോഡ് ഷോ നടത്തിയത്. നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.