കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആര്‍.എസ്.പി ഇല്ലാതാകില്ലെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. ചവറയിലുണ്ടായ പരാജയം രാഷ്ട്രീയ വിധിയെഴുത്തല്ല. സാമുദായിക ധ്രുവീകരണമാണ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം ജില്ലയില്‍ മൊത്തത്തില്‍ സുനാമി അടിക്കും പോലുളള ഇടത് തരംഗമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സാമുദായിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍.എസ്.പിയുടെ ശക്തി കേന്ദ്രമായ കൊല്ലം ജില്ലയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല.