രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ ഫല സൂചനകളില്‍ മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. തെലങ്കാനയില്‍ ബിആര്‍എസിനാണ് മുന്നേറ്റം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. രാജസ്ഥാനില്‍ ബിജെപിക്കും മുന്നേറ്റമുണ്ട്.
ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മത്സരം. തെലങ്കാനയില്‍ ബിആര്‍എസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.
ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ അധികാരം നിലനിര്‍ത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഒറ്റയ്ക്കും മിസോറാമില്‍ സഖ്യകക്ഷിയോടൊപ്പവും അധികാരത്തില്‍ എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.