തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിനിറങ്ങാന്‍ 100 ശതമാനം തയാറാണെന്ന് നടന്‍ കൃഷ്ണകുമാര്‍. പാര്‍ട്ടി അംഗത്വമെടുക്കാന്‍ തയാറാണ്. ഒരു കലാകാരന്‍ പ്രചരണത്തിന് ഇറങ്ങിയാല്‍ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.