ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 7നാണ് തെരഞ്ഞെടുപ്പ്. ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യഘട്ടം നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 22നും ആണ്. മധ്യപ്രദേശിലും മീസോറാമിലും വോട്ടെടുപ്പ് നവംബര്‍ 28ന്.
എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഉണ്ടാകും. ജനുവരി 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക കോളം ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.