തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം
ഡൽഹി: 97 കോടി വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 555 ലക്ഷം വോട്ടിങ് മെഷീനുകള്‍ വോട്ടിങ്ങിനായി തയ്യാറാക്കി. എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍.ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും , അഞ്ച് ലക്ഷം പോളിങ് സ്റ്റേഷനുകളും ഉള്‍പ്പെടെ വിപുലമായ സംവിധാനം.
97 കോടി വോട്ടര്‍മാര്‍
97 കോടി വോട്ടര്‍മാര്‍. കന്നി വോട്ടര്‍മാര്‍ 1.82 കോടി. 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍. 49.7 കോടി പുരുഷ വോട്ടര്‍മാര്‍. യുവ വോട്ടര്‍മാര്‍ 19.74 കോടി. 48,000 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍.
85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ‘വോട്ട് ഫ്രം ഹോം’
85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ നിന്നു വോട്ട് ചെയ്യാനുള്ള ‘വോട്ട് ഫ്രം ഹോം’ സൗകര്യം ഏര്‍പ്പെടുത്തും. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാം. ബൂത്തുകളില്‍ കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും. വീല്‍ചെയറും ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്കും പ്രത്യേത പരിഗണന.
പതിനേഴാം ലോക്സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും
പതിനേഴാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത് ജൂണ്‍ 16ന്. ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളുടെ കലാവധി ജൂണ്‍ 24നും അവസാനിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നാല് വെല്ലുവിളികള്‍
തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നാല് ‘എം’ വെല്ലുവിളികള്‍. മസില്‍ പവര്‍, മണി പവര്‍,മിസ് ഇന്‍ഫര്‍മേഷന്‍, എംസിസി ലംഘനം എന്നിവയാണ് പ്രധാനപ്പെട്ട ‘എം’ വെല്ലുവിളികളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസേനയെ നിയോഗിക്കും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1950.
പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തും. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കും.
സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അറിയാം
സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാന്‍ ‘നോ യുവര്‍ കാന്‍ഡിഡേറ്റ് (know your candidate app). തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഇത്തവണയും സി വിജില്‍ ആപ്പ് സജ്ജം. വിഎച്ച്എ ആപ്പിലൂടെ പോളിങ് ബൂത്തുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
തിരഞ്ഞെടുപ്പ് ഏഴ് ഘട്ടം, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി, ആദ്യ ഘട്ടം ഏപ്രില്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്. ഏപ്രില്‍ 18ന് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി, ആദ്യ ഘട്ടം ഏപ്രില്‍ 19-ന്. വോട്ടെടുപ്പ് അവസാനിക്കുക ജൂണില്‍. 26 നിയമസഭാ മണ്ഡലങ്ങളില്‍ ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഉപതിരഞ്ഞെടുപ്പ്. അവസാന ഘട്ട വോട്ടെടുപ്പ് ജൂണ്‍ 11-ന്.
കേരളത്തില്‍ ഏപ്രില്‍ 26 ന് വോട്ടെടുപ്പ്
കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26 നാണ് സംസ്ഥാനം വിധിയെഴുതുക. ഏപ്രില്‍ 18ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 26 നും ഏഴാം ഘട്ടം ജൂണ്‍ 1 നും.
ഇന്ത്യ ഏഴ് ഘട്ടമായി വിധിയെഴുതും
18-ാം ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ നീളുന്ന മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.