റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദിയാല്‍ യുകി ബിജെപിയില്‍ ചേര്‍ന്നതാണ് തിരിച്ചടിയ്ക്കു കാരണം.
ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി രമണ്‍ സിംഗും പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് രാംദിയാല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു കൊണ്ടാണ് രാംദയാല്‍ പുതിയ നീക്കത്തിനൊരുങ്ങുന്നത്. മൂന്ന് തവണയായി ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി, കോണ്‍ഗ്രസ്, അജിത് ജോഗിയുടെ വിമത കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം എന്നിവരും രംഗത്തുണ്ട്.