നിയമസഭാ തെരഞ്ഞെടുപ്പ്; ലൗ ജിഹാദ് വിഷയമല്ലെന്ന് ഇ ശ്രീധരന്‍

sreedharan

പാലക്കാട്: ലൗ ജിഹാദ് വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. വികസനവും വ്യവസായവുമാണ് ചര്‍ച്ചാ വിഷയം. എന്‍ഡിഎയ്ക്ക് 45 മുതല്‍ 75 വരെ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

രാഷ്ട്രീയം സംസാരിക്കാറില്ല. വികസനവും വ്യവസായവും ആണ് സംസാരിക്കാറുള്ളത്. എതിര്‍ സ്ഥാനാര്‍ത്ഥികളെ കുറ്റം പറയുന്നില്ല. രണ്ട് മുന്നണികള്‍ ഭരിച്ചിട്ടും സംസ്ഥാനത്ത് വികസനം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top