ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കമാന്‍ഡ്. എംപിമാര്‍ക്ക് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാന്‍ഡിന്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
എംപിമാരില്‍ ചിലര്‍ കേരളത്തില്‍ മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്. ഒപ്പം അടൂര്‍ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നും സൂചനകളുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാലേ ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളൂ എന്ന വിലയിരുത്തലുകളും വന്നിരുന്നു.