ലഖ്‌നൌ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് നദ്ദ എത്തുന്നത്.
തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രചാരണ ജാഥകള്‍ പതിനഞ്ചിന് ശേഷം തുടങ്ങും. പിന്നാലെ എണ്‍പതിനായിരം റേഷന്‍ ഉപഭോക്താക്കളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. ഉത്തര്‍പ്രദേശ് നിലനിര്‍ത്തുമെന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്.