ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവില്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് കാലാവധി തീരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമിലെ നിയമസഭയുടെ കാലാവധി ഡിസംബറിലാണ് അവസാനിക്കുന്നത്.
തെലങ്കാനയില്‍ അടുത്ത വര്‍ഷം ഏപ്രിലിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സെപ്തംബറില്‍ നിയമസഭ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.