തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ ശേ​ഷി​ക്കെ രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി മ​ന്ത്രി പാ​ര്‍​ട്ടി​വി​ട്ടു

bjp karnataka

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ഭാക്കിനില്‍ക്കെ രാജസ്ഥാനില്‍ ബിജെപി മന്ത്രി പാര്‍ട്ടിവിട്ടു. ജൈതാരന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ സുരേന്ദ്ര ഗോയലാണു ബിജെപിയില്‍നിന്നും രാജിവച്ചത്. ബിജെപി ടിക്കറ്റില്‍ അഞ്ചു തവണ എംഎല്‍എയായ നേതാവാണു ഗോയല്‍.

ഞായറാഴ്ച രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 131 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഈ പട്ടികയില്‍ ഗോയല്‍ ഉണ്ടായിരുന്നില്ല. വസുന്ധര രാജെ സര്‍ക്കാരില്‍ സീറ്റ് കിട്ടാത്ത ഏക മന്ത്രിയാണ് ഗോയല്‍. മണ്ഡലത്തില്‍ വിമതനായി മത്സരിക്കാനാണു ഗോയലിന്റെ തീരുമാനം.

ഡിസംബര്‍ ഏഴിനാണു രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Top