വീണ്ടും നാക്ക് പിഴച്ച് ഇ.പി.ജയരാജന്‍; എം.എന്‍.വിജയനെ ഫുട്‌ബോള്‍ താരമെന്ന് വിശേഷിപ്പിച്ചു

EP Jayarajan

തിരുവനന്തപുരം: നിയമസഭയില്‍ നാക്ക് പിഴച്ച് മന്ത്രി ഇ.പി.ജയരാജന്‍. പ്രഭാഷകനും ഇടത് ചിന്തകനുമായിരുന്ന എം.എന്‍.വിജയനെ ഫുട്‌ബോള്‍ താരം ഐഎം വിജയനാക്കിയാണ് മന്ത്രി പ്രസംഗിച്ചത്.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടി നല്‍കുമ്പോഴായിരുന്നു ജയരാജന് നാക്ക് പിഴച്ചത്. എം.എന്‍.വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഉദ്ദേശിച്ചതു ഫുട്‌ബോള്‍ താരം ഐ.എം. വിജയനെ ആയിരുന്നെങ്കിലും എം.എന്‍ വിജയന്‍ എന്നാണു മന്ത്രിയുടെ നാക്കില്‍ നിന്നു വന്നത്. ഉടന്‍ തന്നെ സമീപത്തിരുന്നവര്‍ മന്ത്രിയെ തിരുത്തുകയും ചെയ്തു.

നേരത്തെയും ഇ.പി ജയരാജന് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ട്. ബോക്‌സിംഗ് താരം മുഹമ്മദലി മരിച്ചപ്പോള്‍ അന്നു കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ കേരളത്തിന്റെ അഭിമാനതാരം എന്നാണു മുഹമ്മദലിയെ വിശേഷിപ്പിച്ചത്.

Top