കയ്യാങ്കളിക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാറിനൊപ്പം കൂട്ട് നിന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇനിയും വാദിച്ചാല്‍ പ്രഹസനമാകും. സൗമ്യ കേസിലെയും നടിയെ ആക്രമിച്ച കേസിലെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന സുരേശനെ ഈ കേസിലും നിയോഗിക്കണമെന്നാണ് ചെന്നിത്തലയുടെ നിര്‍ദ്ദേശം.

 

Top