നിയമസഭാ കയ്യാങ്കളി കേസ്; ചെന്നിത്തലയുടെ ഹര്‍ജിയില്‍ 9ന് വിധി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ഹര്‍ജിയില്‍ സെപ്റ്റംബര്‍ ഒമ്പതിന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. കോടതി ഇന്ന് സിറ്റിങ് ഇല്ലാത്തതിനാലാണ് ഹര്‍ജി ഒന്‍പതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ തടസ്സ ഹര്‍ജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.

കേസില്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് വി ശിവന്‍ കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

 

Top