നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളന വേദി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യത വളരെ ഏറെയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന സഭാസമ്മേളനം ജൂലൈ 27 ന് സമാപിക്കും.

ജൂണ്‍ 27 മുതല്‍ ജൂലൈ 27 വരെ 23 ദിവസങ്ങളിലായാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനം നടക്കുക. 2022- 23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കലാണ് പ്രധാന അജണ്ട. 13 ദിവസമാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന്. ധനകാര്യ ബില്ലുള്‍പ്പെടെ മറ്റുബില്ലുകളും ഈ സഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന്റെയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെയും കരുത്തിലാണ് പ്രതിപക്ഷം ഇത്തവണ സഭയിലെത്തുന്നത്. സ്വര്‍ണ്ണ – ഡോളര്‍ കടത്ത് ആരോപണം സഭക്ക് അകത്തും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ചോദ്യോത്തരവേളയില്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയെ ഉന്നംവെച്ചുളള ചോദ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ ഇതിനോടകം സഭാസെക്രട്ടറിയേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

 

Top