ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ട് നേടി കുമാരസ്വാമി. വിശ്വാസ വോട്ടെടുപ്പിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യെദിയൂരപ്പയുടെ പ്രസംഗത്തിന് ശേഷമാണ് ഇറങ്ങി പോയത്. ഇറങ്ങിപോകുന്നവര്‍ പോകട്ടെയെന്ന് കുമാരസ്വാമി പറഞ്ഞു.
ജനതാദള്‍ വഞ്ചകരാണെന്നും തന്റെ പോരാട്ടം ഇനി അവര്‍ക്കെതിരായിട്ടായിരിക്കുമെന്നും യെദിയൂരപ്പ സഭയില്‍ പറഞ്ഞു. കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതില്‍ ഡി.കെ ശിവകുമാര്‍ ഭാവിയില്‍ ദു:ഖിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറില്‍ 99 പേരും കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നത്. ആദ്യം മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കൂ എന്നാണ് കുമാരസ്വാമിയുടെ വിശ്വാസപ്രമേയത്തിന് യെദിയൂരപ്പ നല്‍കിയ മറുപടി.