നോട്ടീസ് ലഭിച്ചില്ല; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രറി കെ അയ്യപ്പന്‍ ഹാജരായേക്കില്ല. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന്‍ പറഞ്ഞു.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താന്‍ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം.

കേസില്‍ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്റെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും. ഹരികൃഷ്ണന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി.

Top