assumbly election agamali seat

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിനു നല്‍കില്ലെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂരിനോട് പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവുമായുള്ള കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുകയാണ്. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

അതിനിടെ ഇന്ന് വൈകിട്ട് നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. അങ്കമാലി സീറ്റ് വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ജോണി നെല്ലൂര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടക്കും.

Top