അസ്താനയ്‌ക്കെതിരായ കോഴക്കേസിന് തെളിവുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെട്ട മോയിന്‍ ഖുറേഷി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കവേ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റപ്പെട്ട എ.കെ ബസ്സിയാണ് ഹര്‍ജി നല്‍കിയത്. അസ്താന കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് 3.3 കോടി രൂപ കൈക്കൂലി നല്‍കിയതിന് വാട്സ് ആപ്പ് സന്ദേശങ്ങളും ഫോണ്‍കോളുകളും തെളിവായുണ്ടെന്നാണ് ബസ്സ് കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

Top