aston martin valkyrie hypercar AMRB 001

2017 ജനീവ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച AMRB 001 മോഡല്‍ താരമാകുന്നു. വാല്‍ക്കെയ്‌റി എന്ന ഔദ്യോഗിക നാമത്തിലാണ് AMRB 001 എന്ന ഹൈപ്പര്‍കാറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ രംഗത്തെത്തിക്കുന്നത്.

നോര്‍സ് ഐതീഹ്യത്തില്‍ നിന്നുമാണ് ഹൈപ്പര്‍ കാറിന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കെയ്‌റി എന്ന പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ വാന്റേജ്, വാന്‍ക്വിഷ്, വുള്‍ക്കാന്‍ മോഡലുകളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ശ്രേണിയിലുള്ളത്.

കരുത്തിന്റെകൂടെ നൂതന സാങ്കേതികതയും അടിസ്ഥാനപ്പെടുത്തിയാണ് വാല്‍ക്കെയ്‌റിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയ 6.5 ലിറ്റര്‍ V12 എഞ്ചിനാണ് വാല്‍ക്കെയ്‌റില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒരുക്കിയിട്ടുള്ളത്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാല്‍ക്കെയ്‌റിന് വെറും പത്ത് സെക്കന്റില്‍ താഴെ മതിയെന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവകാശപ്പെടുന്നത്. 1814 കിലോഗ്രാം ഭാരം വരുന്ന വാല്‍ക്കെയ്‌റിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 402 കിലോമീറ്ററാണ്.

റെഡ്ബുള്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ പങ്കാളിത്തത്തോടെയാണ് വാല്‍ക്കെയ്‌റി എന്ന AMRB 001 ഹൈപ്പര്‍കാറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ലിമിറ്റഡ് എഡിഷനായ വാല്‍ക്കെയ്‌റിന്റെ 150 യൂണിറ്റാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിക്കുക. ഇതിന് പുറമ, റേസ് ട്രാക്കുകള്‍ക്കായി 25 യൂണിറ്റുകള്‍ കൂടി ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുറത്തിറക്കും.

അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന വാല്‍ക്കീറിന്റെ 150 മോഡലുകളുടെയും വില്‍പന ഇതിനകം നടന്ന് കഴിഞ്ഞു.

Top