ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏറ്റവും പുതിയ മോഡല്‍ വാന്റേജ് ഇന്ത്യന്‍ വിപണിയിലും പുറത്തിറങ്ങി. ആസ്റ്റണ്‍ സെക്കന്റ് സെഞ്ച്വറി പ്ലാനില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ആഡംബര സ്‌പോര്‍ട്‌സ് വാഹനമാണ് വാന്റേജ്. 2.86 കോടി രൂപയാണ് വാന്റേജിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുമ്പ് നിരത്തിലെത്തിച്ച ഡിബി11 മോഡലിനോട് ഏറെ സാദൃശ്യമുള്ള വാഹനമായാണ് വാന്റേജിന്റെ വരവ്. ബോഡി ഉപരിതലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ സൈഡ് ഗ്രില്ലുകള്‍, ചക്രങ്ങളില്‍നിന്നു വരുന്ന വായു സമ്മര്‍ദം, ഒപ്പം മുന്‍വശത്തെ ഡെക്ക് ലീഡ് എന്നിവ വാന്റേജിന്റെ പ്രധാന വിശേഷങ്ങളില്‍പ്പെടുന്നു.
ഇലക്ട്രോണിക് റിയല്‍ ഡിഫറന്‍ഷ്യല്‍ (ഇഡിഫ്) ഫിറ്റ് ചെയ്തിട്ടുള്ള ആദ്യ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറാണ് എന്ന പ്രത്യേകതയും വാന്റേജിനുണ്ട്. ഇത് കാറിന്റെ ഇലക്ട്രോണിക് സ്ഥിരതാ നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് വിന്റേജിന് കരുത്ത് പകരുന്നത്. ഇത് 503 ബിഎച്ച്പി പവറും 685 എന്‍എംം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് വി8 ഗിയബോക്‌സ് നല്‍കിയിരിക്കുന്ന ഈ വാഹനം 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.