ലോകത്തിലെ പ്രശസ്ത അത്യാഡംബര സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡാണ് ആസ്റ്റണ്‍ മാര്ട്ടിന്.
ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തിയുടെ കൊടുമുടി താണ്ടിയ ഈ ബ്രാന്‍ഡ് ഇനി കാറുകള്‍ക്ക് അപ്പുറത്തേക്ക് ആഡംബരത്തെ കൊണ്ടുചെന്നെത്തിക്കും.
ആഡംബര ഉല്ലാസ നൗകകളും (യോട്ട്) ഹാന്‍ഡ് ബാഗുകളും ഓര്‍ണമെന്റല്‍ ബൗളുകളും വരെ വില്‍പ്പനയ്ക്കെത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആസ്റ്റണ്‍ മാര്ട്ടിന് ഇപ്പോള്‍.
ഇതിനു പുറമേ കമ്പനിയുടെ ലേബലില്‍ അത്യാഡംബര ഫ്ളാറ്റുകളും ഉടനെത്തും.
ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായി ലണ്ടനിലെ ഷോപ്പിങ് പറുദീസയായ മെയ് ഫ്ളെയറില്‍ പുതിയ സ്റ്റോര്‍ തുടങ്ങിയിരിക്കുകയാണ് കമ്പനി.
കടലോരത്തെ ആസ്റ്റണ്‍ മാര്ട്ടിന് അപ്പാര്‍ട്ട്മെന്റില്‍ താമസം, കാര്‍ പോര്‍ച്ചില്‍ ആസ്റ്റണ്‍ മാര്ട്ടിന് കാര്‍, അപ്പാര്‍ട്ട്മെന്റിന്റെ ഓരത്തെ സ്വകാര്യ ജെട്ടിയില്‍ ആസ്റ്റണ്‍ മാര്ട്ടിന് ബോട്ട്. അങ്ങനെയൊന്ന് സങ്കല്പ്പിച്ചു നോക്കാനാണ് കമ്പനിയുടെ സി.ഇ.ഒ ആന്‍ഡി പാല്‍മര്‍ പറയുന്നത്.
മുതല തോലുകള്‍ ഉപയോഗിച്ച് കൈ പണിയില്‍ തീര്‍ത്ത ബാഗുകളാണ് പുതിയ ആഡംബര സ്റ്റോറിലെ മുഖ്യ ആകര്‍ഷണം.
ഏകദേശം 13 ലക്ഷം രൂപയാണ് ബാഗിന്റെ വില. പുരുഷന്മാര്ക്കായുള്ള ജാക്കറ്റുകളുടെ കമനീയ ശേഖരവും സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.